Site iconSite icon Janayugom Online

കിണറിൽ അകപ്പെട്ട ഗ്രില്ല് ഉയർത്താൻ കിണറ്റിലിറങ്ങി; യുവാവിന് ദാരുണാന്ത്യം

വാണിയംകുളത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. പുലാച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരി(38) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം. കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാൻ വേണ്ടിയായിരുന്നു കിണറിൽ ഇറങ്ങിയത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version