വൈക്കം വടക്കേനട കാർത്തികയിൽ ജലജയുടെ പറമ്പിൽനിന്ന് അണലിയെ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ തെങ്ങിൽ നിന്ന് തേങ്ങ വീഴുന്ന ശബ്ദം കേട്ട് പോയി നോക്കിയപ്പോഴാണ് കൂറ്റന്‍ അണലിയെ കണ്ടെത്തിയത്. വീടിന്റെ മതിലിനോടു ചേർന്നാണ് ഏകദേശം 5 അടിയോളം നീളമുള്ള അണലിയെ കണ്ടെത്തിയത്.
കൗൺസിലർ കെ ബിഗിരിജ കുമാരിയെ അറിയിച്ചു. തുടർന്ന്, പാമ്പുപിടിത്തത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച അരയൻകാവ് സ്വദേശി പി എസ് സുജയ് യെ വരുത്തി അണലിയെ പിടികൂടുകയായിരുന്നു. വനത്തിൽ എത്തിച്ച് തുറന്നുവിടുമെന്ന് സുജയ് പറഞ്ഞു.

