Site iconSite icon Janayugom Online

സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധമാക്കുന്നു; പനി ബാധിച്ചവർ ആന്റിജൻ, ആർടി-പിസിആർ ടെസ്റ്റുകൾ ചെയ്യണം

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പനി ബാധിച്ചവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പനി ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ ആന്റിജൻ ടെസ്റ്റ് ചെയ്യണം. ആന്റിജൻ ഫലം നെഗറ്റീവാണെങ്കിൽ പോലും ആർടി-പിസിആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ കേരളത്തിൽ 1435 കോവിഡ് രോഗികളാണുള്ളത്. എട്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 

Exit mobile version