Site icon Janayugom Online

ഒമിക്രോണ്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിരീക്ഷണത്തിൽ അലംഭാവം കാണിക്കരുത്. റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഏഴ് ദിവസം ക്വാറൻറെനിലും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. അല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസമാണ് നിരീക്ഷണം. 

അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീണ ജോർജ് അഭ്യർഥിച്ചു. കേരളത്തിൽ അഞ്ച് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. അതേസമയം തമിഴ്‌നാട്ടിൽ ​ ആദ്യ ഒമൈക്രോൺ കേസ്​ സ്​ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ്​ ഇക്കാര്യമറിയിച്ചത്​.

ഡിസംബർ പത്തിന്​ ​നൈജീരിയയിൽനിന്ന്​ ദോഹ വഴി ചെന്നൈയിലെത്തിയ 47കാര​നാണ്​ ഒമൈക്രോൺ രോഗം കണ്ടെത്തിയത്​. ഇദ്ദേഹത്തെ ചെന്നൈ രാജീവ്​ഗാന്ധി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിലെ ഏഴോളം പേരുടെ സ്രവ സാമ്പിൾ ജനിതക ശ്രേണീ പരിശോധനക്കായി പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രത്തിലേക്ക്​ അയച്ചു.

ENGLISH SUMMARY:Health Min­is­ter urges strict adher­ence to vig­i­lance instructions
You may also like this video

Exit mobile version