Site icon Janayugom Online

ഡെങ്കിപ്പനി: സംസ്ഥാനത്ത് കേസുകൾ കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും മന്ത്രി വ്യക്താമാക്കി. സംസ്ഥാനത്ത് കേസുകൾ കൂടുന്നു. സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ എത്തുന്നവർ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണ ജോര്‍ജ്ജ് അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളും ആയി ബുധനാ‍ഴ്ച ചർച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും വീണ ജോര്‍ജ്ജ് അറിയിച്ചു. എലിപ്പനി സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിച്ചു.മരണങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും അനാവശ്യമായുള്ള റഫറലുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഇൻഫ്‌ളുവൻസ പ്രതിരോധത്തിന് പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്‌ക് വയ്ക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏ‍ഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോർട്ട് ചെയ്തു.

Eng­lish Sum­ma­ry: health min­is­ter veena george says there is an increase in dengue cas­es in the state
You may also like this video

Exit mobile version