യുകെയിൽ ഒമൈക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം തടയാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
261 ഒമൈക്രോൺ കേസുകളാണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തത്.സ്കോട്ട്ലാന്‍ഡില്‍ 71 കേസുകളും വെയ്ൽസിൽ നാല് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യുകെ ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു. വിദേശയാത്ര നടത്താത്തവർക്കും ഇവിടെ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിൽ ഒന്നിലധികം പ്രദേശത്ത് ഇപ്പോൾ സമൂഹവ്യാപനം ഉണ്ടെന്നാണ് നിഗമനമെന്നും ജാവിദ് പ്രതികരിച്ചു.
ഒമിക്രോൺ തടയാൻ കൂടുതൽ നിയന്ത്രണം ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച വ്യക്തമാക്കിയത്.എന്നാൽ ക്രിസ്മസിനു മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാവുന്ന സാഹചര്യം തള്ളികളയാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
english summary; Health Minister warns of microbial outbreak in UK
you may also like this video;