Site iconSite icon Janayugom Online

ഇന്ന് ചൂടില്‍ വെന്തുരുകുന്നത് എട്ടുജില്ലകള്‍: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂടില്‍ ഇന്ന് വെന്തുരുകുന്നത് എട്ടു ജില്ലകള്‍. ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനെത്തുടര്‍ന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകള്‍ക്കാണ് യെല്ലോ അലേർട്ട്. 

സൂര്യാഘാത സാധ്യത പരിഗണിച്ച്‌ വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. 

Eng­lish Sum­ma­ry: Heat; alert in eight districts

You may also like this video

Exit mobile version