Site icon Janayugom Online

ശമനമില്ലാതെ ചൂട് ;11 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

heat

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും ചൂടിന് ശമനില്ല. പതിനൊന്ന് ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് 39, തൃശൂർ 38, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. 

വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കർണാടക തീരത്ത് തടസമില്ല. 

Eng­lish Sum­ma­ry: heat; high tem­per­a­ture warn­ing for 11 districts

You may also like this video

Exit mobile version