Site icon Janayugom Online

ചൂടിന് ശമനമില്ല: താപനില ഉയരും

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്ന് ചില ജില്ലകളില്‍ സാധാരണയെക്കാൾ രണ്ടു മുതല്‍ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ 39, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയുമാകും. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ 37, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയുമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Eng­lish Sum­ma­ry: Heat: The tem­per­a­ture will rise

You may also like this video

Exit mobile version