രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ, മധ്യഭാഗങ്ങളിൽ പുതിയ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പരമാവധി താപനില ശരാശരിയില്‍ നിന്നും 2–3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. മിക്ക സ്ഥലങ്ങളിലും പരമാവധി താപനില സാധാരണ പരിധിക്ക് മുകളിലാണ് ഇന്നലെയും രേഖപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ കൂടിയ താപനില 44.7 ഡിഗ്രി സെൽഷ്യസും പഞ്ചാബിലെ ഭട്ടിന്‍ഡയിൽ 44 ഡിഗ്രി സെൽഷ്യസും അമൃത്സറിൽ 41.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
English Summary:Heat wave again in North India
You may also like this video