Site icon Janayugom Online

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം; ഒമ്പത് ജില്ലകളില്‍ താപനിലയില്‍ വര്‍ധനവിനും സാധ്യത

സംസ്ഥാനത്ത് അതിതീവ്രമായ ചൂട് തുടരുമ്പോള്‍, മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം. മറ്റ് ഒമ്പത് ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂടാണ് ഈ ജില്ലകളില്‍ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
കോഴിക്കോട്, കണ്ണൂർ 38, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട 37, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് ഒന്ന് വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish Sum­ma­ry: Heat wave sit­u­a­tion in three dis­tricts; There is a pos­si­bil­i­ty of increase in tem­per­a­ture in nine districts

You may also like this video

Exit mobile version