ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കനത്ത നാശം. വിവിധ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന നാല് പേരെ കണ്ടെത്താൻ ദുരന്ത നിവാരണ സമിതി തിരച്ചിൽ ഊർജ്ജിതമാക്കി. കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 323 റോഡുകൾ, 70 വൈദ്യുതി വിതരണ ട്രാൻസ്ഫോർമറുകൾ (ഡിടിആർ), 130 ജലവിതരണ പദ്ധതികൾ എന്നിവ തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിലെ പൊതു അടിസ്ഥാന സൗകര്യങ്ങളെ മഴ സാരമായി ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (എസ്ഡിഎംഎ) അറിയിച്ചു. ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിന് ശേഷം ഇവിടെ ഉണ്ടായത് 240 മരങ്ങളാണ്.
ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കനത്ത നാശം; നാല് പേർ കുടുങ്ങി കിടക്കുന്നു

