ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ പ്രളയം ഒരു തെരുവ് മുഴുവന്‍ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.തീരദേശ ജില്ലകളിലെ കനത്ത മഴയില്‍ 50ഓളം പേര്‍ കൊല്ലപ്പെടുകയും 10 ലക്ഷം പേരെ ഇത് സാരമായി ബാധിക്കുകയും ചെയ്തു.
വിജയവാഡയിലെ അജിത് നഗറില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ബുഡമേരു കനാല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ 9 മണിയോടെ തെരുവുകള്‍ മുഴുവന്‍ വെള്ളത്തിലായ കാഴ്ചയാണ് കാണുന്നത്.
മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ റോഡ് പ്ലാസ്റ്റിക് ബാഗുകളെയും മറ്റ് മാലിന്യങ്ങളെയും വഹിച്ചുകൊണ്ട് വരുന്ന വെള്ളത്തിന് അടിയിലാകുകയായിരുന്നു.ജലനിരപ്പ് ഉയര്‍ന്നതോടെ ഭയചകിതരായ ചില പ്രദേശ വാസികള്‍ ഇരുചക്ര വാഹനങ്ങളില്‍ അലയുന്നു.
സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കണങ്കാല്‍ വരയുണ്ടായിരുന്ന വെള്ളം വേഗത്തില്‍ തന്നെ കാല്‍മുട്ട് വരെ എത്തുന്നു.
മറ്റ് നഗരങ്ങളിലെയും കഥ വ്യത്യസ്തമല്ല.ഏകദേശം 30,000ഓളം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുകയും 100ഓളം വരുന്ന ഫയര്‍ എഞ്ചിനുകള്‍ ഭിത്തികളിലെയും മതിലുകളിലെയും മറ്റും പായലുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാനായി വിന്യസിക്കുന്നു.
അതേസമയം ആശ്വാസകരമെന്നോണം മിക്ക നഗരങ്ങളിലെയും ജലനിരപ്പ് താഴ്ന്നതായും ഇന്ന് രാത്രിയോടെ എല്ലാം പൂര്‍വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.