കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ. ഡൽഹിയിലും വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. നാളെയോടെ ഡൽഹിയിലും വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞും ദൃശ്യപരത കുറയുമെന്നുമാണ് അധികൃതർ അറിയിക്കുന്നത്. അപ്രതീക്ഷിതമായ കാലതാമസങ്ങൾ, വഴിതിരിച്ചുവിടലുകൾ അല്ലെങ്കിൽ റദ്ദാക്കലുകൾ എന്നിവ ഉണ്ടായാൽ സഹായം നൽകാൻ ഗ്രൗണ്ട് സ്റ്റാഫ് ലഭ്യമാകുമെന്ന് എയർലൈൻ വിഭാഗം അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞ്; ഡൽഹിയിൽ വിമാന സർവീസുകൾ തടസ്സപ്പെടും

