Site icon Janayugom Online

കനത്ത മൂടൽ മഞ്ഞ്; ഉത്തരേന്ത്യയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകുന്നു

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂടൽ മഞ്ഞ് രൂക്ഷമായത്. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് വിമാന ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചിട്ടുണ്ട്. 

ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ച് വിട്ടു. പുലര്‍ച്ചെ 4.30 ന് ദില്ലി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബിലേയും ഗാസിയാബാദിലേയും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. പഞ്ചാബിലെ സ്‌കൂളുകളും ഇന്നു മുതല്‍ ജനുവരി 21 വരെ 10 മണിക്കായിരിക്കും തുറക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. നോയിഡയില്‍ രാത്രി ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി.

Eng­lish Summary:heavy fog; Flights divert­ed, trains delayed in north­ern India
You may also like this video

Exit mobile version