ഇന്ത്യയുടെ മധ്യമേഖലയിലും,വടക്ക്,കിഴക്ക് ഉപദേവീപിലെ ചില ഭാഗങ്ങളിലും ഡിസംബര്‍ 14വരെ ശീതതരംഗം ഉണ്ടാകാന്‍ സാധ്യതയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ആസം,മണിപ്പൂര്‍,മിസോറാം. ത്രീപുര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.
13 മുതൽ 17 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയായ ജമ്മു-കാശ്മീർ, ലഡാക്ക്, ഗിൽഗിറ്റ്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിലും 14 ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും രാവിലെ മൂടൽമഞ്ഞ് മൂടിയതായാണ് റിപ്പോർട്ട്. പകൽ മുഴുവൻ തണുപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദൃശ്യപരത 50 മുതൽ 200 മീറ്റർ വരെ ആയിരിക്കുമെന്നും ഇത് റോഡ് ഗതാഗതത്തെ ബാധിക്കുമെന്നും യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കുറഞ്ഞ താപനില 8–9 ഡിഗ്രി സെൽഷ്യസ് ആയി കുറയുമെന്നും ഉച്ചകഴിഞ്ഞ് ഏകദേശം 25 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നുമാണ് പ്രവചനം.

