ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത കുറഞ്ഞതിനാല്‍ നിരവധി വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.
രാത്രി 12 മണി മുതല്‍ ഡല്‍ഹിയില്‍ എത്തിയ 115 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട 226 വിമാനങ്ങളും വൈകിയതായി ഫ്‌ലൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റ് പറയുന്നു.
നിലവില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ 17 മിനിറ്റ് കാലതാമസവും പുറപ്പെടാന്‍ 54 മിനിറ്റ് താമസവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം മോശം കാലാവസ്ഥ മൂലമാണോ എല്ലാ വിമാനങ്ങളും വൈകുന്നതെന്ന് വ്യക്തമല്ല.
ഇന്ന് ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ക്ക് ദൂരക്കാഴ്ച്ച കുറവായതിനാല്‍ വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.