Site iconSite icon Janayugom Online

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ റെഡ് അലർട്ട്, സ്കൂളുകൾക്ക് അവധി

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് ഏർപ്പെടുത്തി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പലയിടത്തും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിമാന യാത്രയ്ക്ക് എത്തുന്നവർ കാലാവസ്ഥയെക്കുറിച്ച് അറിഞ്ഞ ശേഷമോ അല്ലെങ്കിൽ അധികൃതരോട് സംസാരിച്ചതിന് ശേഷമോ മാത്രമേ എയർപോർട്ടിലേക്ക് എത്താവൂ എന്ന് നിർദ്ദേശമുണ്ട്.

അതേസമയം ആനന്ദ് വിഹാർ, ബവാന, ജഹാംഗീർപുരി, രോഹിണി, വിവേക് വിഹാർ തുടങ്ങിയ മേഖലകളിൽ മലിനീകരണം രൂക്ഷമായി. ശരാശരി വായുഗുണനിലവാര സൂചിക 401 ആയി മാറിയിരിക്കുകയാണ്. റയിൽവേ, റോഡ് ഗതാഗത സർവീസുകളെയും മഞ്ഞ് ബാധിച്ചു. ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെയാണ് ഡൽഹിയുടെയും റെഡ് അലർട്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Exit mobile version