സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
മധ്യ – വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary: Heavy rain is likely in the state today
You may alsolike this video