Site icon Janayugom Online

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത്, പ്രത്യേകിച്ച് മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് ‑പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തെത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

മധ്യകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ ഗോവ‑മഹാരാഷ്ട്ര തീരത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂമര്‍ദ്ദം അടിത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്തിനു ഭീഷണയില്ലെന്ന് കാലാവാസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry : heavy rain alert in ker­ala today and tomor­row update

You may also like this video :

Exit mobile version