Site iconSite icon Janayugom Online

വ്യാപക മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. നിലവിൽ കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിന് സമീപവുമായി നിലനിന്നിരുന്ന ചക്രവാതചുഴി അറബിക്കടലിൽ പ്രവേശിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്‍ഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. 

തമിഴ്‌നാട്ടിലും പരക്കെ ശക്തമായ മഴ തുടരുകയാണ്. ചെന്നൈയില്‍ ഒരാള്‍ മരിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
eng­lish sum­ma­ry; Heavy rain expect­ed in ker­ala on today
you may also like this video;

Exit mobile version