Site iconSite icon Janayugom Online

സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ;തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത

കേരളത്തില്‍ നവംബര്‍ 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബര്‍ 28 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കോമറിന്‍ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. തെക്ക് ആന്ധ്രാ – തമിഴ്‌നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമായി തുടരുകയാണ്. 

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
eng­lish summary;heavy rain expect­ed in ker­ala till 29 november
you may also like this video;

YouTube video player
Exit mobile version