Site iconSite icon Janayugom Online

ന്യൂയോർക്കിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്കിൽ കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. ദേശീയപാതകൾ, വിമാനത്താവളം, സബ്-വേകൾ എന്നിവിടങ്ങളിൽ വെള്ളംകയറി. ലാ ​ഗാല്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിടുകയും ചെയ്തു. വെള്ളിയാഴ്ച പലയിടങ്ങളിലും 20 സെന്റിമീറ്റര്‍വരെ മഴ രേഖപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചവസ്തയിലാണ്.

ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ ​ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ​ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2021ല്‍ ന​ഗരത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 40തോളം പേര്‍ മരിച്ചു.

Eng­lish Summary:Heavy rain in New York; Flood­ing in low-lying areas, emer­gency declared

You may also like this video

Exit mobile version