Site iconSite icon Janayugom Online

ജില്ലയില്‍ കനത്ത മഴ; ത​ക​ർ​ന്ന​ത്​ നൂറിലധികം വീടുകൾ

ഇ​ടു​ക്കി​യു​ടെ പ​ല മേ​ഖ​ല​ക​ളും തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യിലും ശ​ക്ത​മാ​യ കാ​റ്റിലും 103 വീ​ടു​ക​ൾ ഇ​തി​നോ​ട​കം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒ​ൻ​പ​ത്​ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. കാ​റ്റി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ്​ വീ​ണ്​ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളും ദി​വ​സ​ങ്ങ​ളാ​യി ഇരുട്ടിലാണ്.

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും സ്ഥിതി വ്യത്യസ്തമല്ല. മ​ഴ തു​ട​രു​ന്ന​ പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ന്നാ​ക്കി​യ​ വൈ​ദ്യു​തി​ലൈ​നു​ക​ൾ വീ​ണ്ടും ത​ക​രാ​റി​ലാ​യി. തു​ട​ർ​ച്ച​യാ​യി ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും ആ​രം​ഭി​ക്കേ​ണ്ടി​വ​രു​ന്നു. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തൊ​ടു​പു​ഴ- ​വെ​ള്ളി​യാ​മ​റ്റം റൂ​ട്ടി​ൽ റോ​ഡി​ലേ​ക്ക്​ വീ​ണ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​ര​ങ്ങ​ളും നാ​ട്ടു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​റ്റി. ജില്ലയില്‍ അ​ഞ്ച്​ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ തുറന്നിട്ടുണ്ട്.

Exit mobile version