Site icon Janayugom Online

തുർക്കിയിൽ അതിശക്തമായ മഴ

വടക്ക് — പടിഞ്ഞാറൻ തുർക്കിയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് രാജ്യത്തെ പല കരിങ്കടൽ പ്രവിശ്യകളിലും വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോർട്ട്. കനത്ത മഴയിൽ നിരവധി പാലങ്ങളും റോഡുകളും തകർന്നു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

200ലധികം പേരെ രക്ഷപ്പെടുത്തുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തതായി തുർക്കിയിലെ എമർജൻസി ആൻഡ് ഡിസാസ്റ്റർ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെയ്ത ശക്തമായ മഴയിൽ 80-ലധികം മരണം രേഖപ്പെടുത്തിയ ഈ പ്രദേശങ്ങൾ കനത്ത നാശമായിരുന്നു സൃഷ്ടിച്ചത്.

കസ്തമോനു, സിനോപ്, ബാർട്ടിൻ, കരാബുക്, ഡ്യൂസെ, സോൻഗുൽഡാക്ക് പ്രവിശ്യകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി തുർക്കിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി റെഡ് ലെവൽ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷത്തെ ദുരന്തം മുന്നിലുള്ളതിനാൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കാര്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി പ്രദേശിക ഭരണകൂടങ്ങൾ റിപ്പോർട്ട് ചെയ്തു.

Eng­lish sum­ma­ry; Heavy rain in Turkey

You may also like this video;

Exit mobile version