Site iconSite icon Janayugom Online

കേരളത്തിൽ വീണ്ടും മഴ : 4 നാൾ കനത്തേക്കും, മലമ്പുഴ അണക്കെട്ട് തുറന്നു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. ഇന്ന് മുതൽ ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

അതേസമയം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നു. വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. റൂൾ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

Eng­lish Sum­ma­ry: malam­puzha dam opened
You may also like this video

Exit mobile version