Site icon Janayugom Online

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഇന്ന്‌ അവധി പ്രഖ്യാപിച്ചു.
ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, കൊല്ലം ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകളിലുമാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് കളക്ടര്‍ അറിയിച്ചു. സിബിഎസ്‌ഇ ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ ആരും സ്കൂളുകളില്‍ എത്തേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.

Eng­lish Sum­ma­ry : heavy rains and hol­i­days declared for edu­ca­tion­al institutions

You may also like this video :

Exit mobile version