Site iconSite icon Janayugom Online

ഡൽഹിയിൽ കനത്ത മഴ തുടരുന്നു;വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം

രാത്രി പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ സാരമായി ബാധിച്ചു.

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാവിലെ 8.30ഓടെ ഈര്‍പ്പത്തിന്റെ തോത് 100 ശതമാനമായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 77.1 mm മഴയാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നാണ് സഫ്ദാര്‍ജംഗ് നിരീക്ഷണാലയം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് പകല്‍ സമയങ്ങളിലും മിതമായ മഴയും മേഘാവൃതമായ ആകാശമോ അല്ലെങ്കില്‍ ഇടിമിന്നലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.32 ഡിഗ്രി ആണ് ഏറ്റവും കുറഞ്ഞ താപനില.

വെള്ളക്കെട്ടുകളോടു കൂടിയ റോഡുകളായതിനാല്‍ അതനുസരിച്ച് യാത്രകള്‍ പരിമിതപ്പെടുത്തണമെന്ന് പൊലീസ് എക്‌സിലൂടെ ആളുകളെ അറിയിച്ചിട്ടുണ്ട്.

Exit mobile version