Site iconSite icon Janayugom Online

കൊല്ലം ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

മഴയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.
അങ്കണവാടികള്‍ പ്രവര്‍ത്തിക്കുമെങ്കിലും അങ്കണവാടി വിദ്യാര്‍ഥികള്‍ക്കും അവധി ബാധകമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല, ബോര്‍ഡ് പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യഭ്യാസ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വ്വീണ്‍ ഉത്തരവായി.

Eng­lish summary:Heavy rains: hol­i­day declared in kol­lam dis­trict today

Exit mobile version