Site iconSite icon Janayugom Online

ഡല്‍ഹയില്‍ കനത്ത മഴ: വീട് തകര്‍ന്ന് നാല് മരണം

ഇന്നു രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ നജഫ്ഗഡില്‍ വീട് തകര്‍ന്ന് മുന്നു കുട്ടികളും, ഒരു സ്ത്രീയും മരിച്ചതായി അധികൃതര്‍ അറിയിച്ചു പൊടിക്കാറ്റിന് പിന്നാലെയാണ്‌ ശക്തമായ മഴയുണ്ടായത്‌. കനത്ത മഴ കാരണം വിമാന സർവീസുകൾ തടസപ്പെട്ടു.

120 ഓളം വിമാനങ്ങളാണ്‌ മുടങ്ങിയത്‌. ഡൽഹിയിൽ അടുത്ത മണിക്കൂറുകളിൽ 70–80 കിലോമീറ്റർ വേഗതയിൽ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജനങ്ങൾ ജാ​ഗരൂപരാകണമെന്നും ഡൽഹി സർക്കാർ നിർദേശം നൽകി.ഡൽഹിയിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Exit mobile version