Site iconSite icon Janayugom Online

സംസ്ഥാനത്ത് കനത്ത മഴ: അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുന്നു. മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Heavy rains in the state: Alert issued in five districts

You may also like this video

Exit mobile version