Site iconSite icon Janayugom Online

മഴ ശക്തമാകും: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

നിലവിൽ അറബിക്കടലിൽ എത്തിയ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിക്കിൽ സഞ്ചരിച്ച് കൂടുതൽ ശക്തമാകുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

eng­lish summary:Heavy rains: Orange alert in six districts

you may also like this video

Exit mobile version