Site iconSite icon Janayugom Online

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്.

ഇടി മിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.നിലവിൽ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയും ബംഗാൾ ഉൾക്കടലിന് മുകളിലായും ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മലയോര തീരദേശ വാസികൾ അതീവ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും നിർദേശം നൽകി.

Eng­lish Summary
Heavy rains will con­tin­ue in the state: orange alert in five dis­tricts, yel­low alert in sev­en districts

You may also like this video:

Exit mobile version