Site iconSite icon Janayugom Online

അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

rainrain

സംസ്ഥാനത്ത് മഴ ശക്തമായി തുടരും. സംസ്ഥാനത്തുടനീളം വരുംദിവസങ്ങളില്‍ അതിതീവ്രമഴയ്ക്കും അതിശക്തമായ മഴയ്ക്കുമുള്‍പ്പെടെ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്നതിനാല്‍ ഇന്നും സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട്. പത്തനംതിട്ട ജില്ലയിൽ നാളെയും റെഡ് അലർട്ടാണ്. 

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 23ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 24ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. 

Eng­lish Sum­ma­ry: Heavy rains will con­tin­ue; Red alert in three dis­tricts today

You may also like this video

Exit mobile version