Site iconSite icon Janayugom Online

ഹെലികോപ്റ്റർ അപകടം; ബിപിൻ റാവത്തിന്റെ നില ഗുരുതരം

ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അവരുടെ നിലയും അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് നിലവിലെ സ്ഥിരീകരണം.

തമിഴ്‌നാട്ടിലെ ഊട്ടി കുനൂരിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ്.

eng­lish summary;Helicopter crash; Vipin Rawat’s con­di­tion is critical

you may also like this video;

Exit mobile version