Site iconSite icon Janayugom Online

വയനാടിന് കൈത്താങ്ങ്; സിപിഐ, എഐവൈഎഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങളുമായി ആദ്യവാഹനം വയനാട്ടിലെത്തി

AIYFAIYF

വയനാട് ദുരിതബാധിതർക്കായി സിപിഐ, എഐവൈഎഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ വാഹനം വായനാട്ടിലെത്തി.സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ സന്നിഹിതരായിരുന്നു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐ എസ്എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം എത്തിയത്. ദുരിതബാധിതർക്കായി രംഗത്തിറങ്ങിയ ജില്ലയിലെ സിപിഐ,എഐവൈഎഫ് പ്രവർത്തകരോട് വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു നന്ദി അറിയിച്ചു.

Eng­lish Sum­ma­ry: Help Wayanad; The first vehi­cle reached Wayanad with the goods col­lect­ed by CPI and AIF workers

You may also like this video

Exit mobile version