Site iconSite icon Janayugom Online

ഹേമ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാനാവില്ല: ഹര്‍ജി നിരസിച്ച് ഹൈക്കോടതി

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. റിപ്പോർട്ട് നടപ്പാക്കുന്നത് സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും നിർദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും കമ്മിഷനു സാക്ഷികൾ നൽകിയ മൊഴിയിൽ പറയുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. 

ENGLISH SUMMARY:Hema Com­mis­sion report can­not be enforced: High Court dis­miss­es petition
You may also like this video

Exit mobile version