മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ അനിശ്ചിതത്വം.റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് അവതാരിക രഞ്ചിനി ഹരിദാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.അപ്പീലില്‍ ഇടക്കാല ഉത്തരവ് വന്നിട്ടില്ല.നിയമ സെക്രട്ടറിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം റിപ്പാര്‍ട്ട് പുറത്ത് വിടാമെന്ന തീരുമാനത്തിലാണ് ഗവണ്‍മെന്റ്. നിലവില്‍ നിയമ തടസ്സങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കാല താമസം ഉണ്ടാകുന്നത് വിമര്‍ശനത്തിന് വഴിയൊരുക്കുന്നു.സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി അടക്കം സംഘടനങ്ങള്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.