ഇല്ലിത്തോട് നാലാം ബ്ലോക്കിൽ പെരിയാർ പുഴക്കടവിനും കെട്ടിടത്തിനോടും ചേർന്ന് ആനക്കൂട്ടം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച അർധരാത്രി വീട്ടുമറ്റത്ത് കാട്ടാനക്കൂട്ടം വന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ആശങ്കക്കിടയാക്കിയത്. ഒരു കുട്ടിയാന ഉൾപ്പെടെ ആറ് ആനകളാണ് ജനവാസ മേഖലയിലിറങ്ങിയത്. പെരിയാറിനോട് ചേർന്ന് വനമേഖലയിലും കുറച്ച് വീടുകളുമുണ്ട്. എന്നാൽ, ആനക്കൂട്ടം വീടുകൾക്കോ, കൃഷിക്കോ നാശമുണ്ടാക്കിയിട്ടില്ല. ആനകൾ ഇവിടെ വരുന്നത് നിത്യസംഭവമാണെന്നും ഉപദ്രവങ്ങളുണ്ടാക്കാറില്ലെന്നും പരിസരവാസികളിൽ ചിലർ പറഞ്ഞു.
വീട്ടുമുറ്റത്ത് ഭീതി പരത്തി ആനക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

