അടിമാലി മന്നാംകാലയിലെ ജനവാസ മേഖയിൽ കാട്ടുപന്നിക്കൂട്ടം വിലസുന്നു. ഇന്നലെ പുലർച്ചെ 4 മണിയോടെ ടൗണിലെ പത്ര ഏജന്റ് പി എച്ച് നാസർ പത്രവിതരണത്തിനിടെ കാട്ടുപന്നി കൂട്ടത്തിനിടെയിൽ ചെന്നുപെടുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നാസർ പറഞ്ഞു. മുപ്പതോളം വരുന്ന പന്നിക്കൂട്ടത്തിൽ കുഞ്ഞുങ്ങളടക്കമുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷി ദേഹണ്ഡങ്ങളടക്കം പന്നികൾ നശിപ്പിക്കുകയാണ്
ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടുപന്നിക്കൂട്ടം

