Site icon Janayugom Online

കോവിഡിന്റെ ഉറവിടം ഇവിടെ! ഞെട്ടലോടെ ലോകം

കോവിഡ് വ്യാപനത്തിന് രണ്ട് വര്‍ഷം തികയാനിരിക്കെ ആദ്യത്തെ കോവിഡ് രോഗിയെ കണ്ടെത്തി പുതിയ പഠനം. വുഹാനില്‍ പടര്‍ന്ന് പിടിച്ച കോവിഡ് രോഗത്തിന്റെ ഉത്ഭവം വുഹാനില്‍ നിന്ന് തന്നെയുള്ള ഒരു അക്കൗണ്ടന്റില്‍ നിന്നാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി കോവിഡ് ബാധിച്ചതെന്നാണ് പുതിയ പഠനത്തിലൂടെയുള്ള വെളിപ്പെടുത്തല്‍. അരിസോണ സര്‍വകലാശാലയിലെ ഇക്കോളജി ആന്റ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മെെക്കള്‍ വോറോബിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കോവിഡ് ഉത്ഭവത്തക്കുറിച്ചുള്ള കണ്ടെത്തലുകളുള്ളത്. ശാസ്ത്ര ജേണലായ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വുഹാൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹുവാനനിലെ മത്സ്യകച്ചവടക്കാരിയിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതെന്ന് പഠനത്തിൽ പറയുന്നു. 2019 ഡിസംബർ 11നായിരുന്നു ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുശേഷം വേറെയും ആളുകളിൽ വൈറസ് കണ്ടെത്തിയ ശേഷമാണ് പ്രഥമ കോവിഡ് രോഗിയെന്ന് ഇതുവരെ കരുതപ്പെട്ടിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബർ 16നായിരുന്നു ഇത്.
വുഹാനിലെ തന്നെ ഒരു ലബോറട്ടറിയിൽ നിന്നാണ് കോവിഡ് പടർന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സ്വാഭാവികമായി പകർന്നതാകും കോവിഡെന്ന് ഈ വർഷം ആദ്യത്തിൽ ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും അന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിരുന്നു. 

ENGLISH SUMMARY:Here’s the source of covid virus
You may also like this video

Exit mobile version