ഇന്ത്യയിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി സ്‌പുട്‌നിക് ലൈറ്റ് നിർമ്മിക്കാനും വിൽക്കാനും ബയോളജിക്‌സ് വിഭാഗത്തിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അനുമതി ലഭിച്ചതായി ഡ്രഗ് കമ്പനിയായ ഹെറ്ററോ അറിയിച്ചു.
18 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ 0.5 മില്ലി എന്ന ഒറ്റ ഡോസിൽ നൽകുന്ന, കോവിഡ് പ്രതിരോധത്തിനായി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നത്തിന് മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ് (എം ആൻഡ് എം) അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഹെറ്ററോയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയിൽ നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റെല്ലാ വാക്സിനുകൾക്കും രണ്ട് ഡോസ് ആവശ്യമാണ്.കോവിഡിനെതിരെ ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത വാക്സിൻ ആയ സ്പുട്നിക് V‑യുടെ ആദ്യ ഘടകമാണ് (റീകോമ്പിനന്റ് ഹ്യൂമൻ അഡെനോവൈറസ് സെറോടൈപ്പ് നമ്പർ 26 സ്പുട്നിക് ലൈറ്റ്.
2022 ഫെബ്രുവരിയിൽ, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്ത്യയിൽ ഒറ്റ ഡോസ് സ്‌പുട്‌നിക് ലൈറ്റ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു.
English Summary: Hetero licensed for production and sale of Sputnik light vaccine
You may like this video also