ഗുരുവായൂരിൽ ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ മൂന്ന് നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ നിർമിച്ചത് ഹൈടെക് ഗോശാല. പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ് 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.
ഗുരുവായൂരിൽ പശുക്കൾക്കായി ഹൈടെക് ഗോശാല; ചെലവ് 6 കോടി

