Site iconSite icon Janayugom Online

ഹൈക്കൂ പ്രണയ കവിതകൾ

ദുഃഖം
——————
മനസെഴുതിയത്
മായ്ക്കുവാൻ
കാലത്തിനുമുകളിൽ
മഷിപ്പച്ച മുളച്ചില്ല

നോവ്
——————-
മോഹത്തിനലയിലെ
സമയചക്രങ്ങൾ
ഉന്മാദത്തിലെന്നും
മുന്നോട്ടായിരുന്നില്ല

നേരം
—————
കാത്തിരിപ്പിന്റെ
സൂചികളൊടുവിൽ
കരഞ്ഞുറങ്ങി

Exit mobile version