വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതിന് കാമുകന്റെ ലിംഗം അറത്തുമാറ്റിയ യുവതി അറസ്റ്റിൽ. 34 വയസ്സുള്ള ബംഗ്ലാദേശി യുവതിയാണ് മലേഷ്യയിലെ ഗെലാങ് പറ്റയിലെ കാംപുങ് ലോക്കനിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. 33 വയസ്സുള്ള ബംഗ്ലാദേശുകാരനായ യുവാവിനാണ് കാമുകിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ജനനേന്ദ്രിയത്തിനും ഇടത് കയ്യ്ക്കും പരുക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ജോഹോർ ബാരുവിലെ സുൽത്താന അമീന ആശുപത്രിയിൽ (എച്ച്എസ്എ) പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇസ്കന്ദർ പുത്തേരി അസിസ്റ്റന്റ് കമ്മീഷണർ എം. കുമാരസൻ പറഞ്ഞു.
മലേഷ്യയില്‍ വച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. എന്നാൽ യുവാവ് വിവാഹിതനാണെന്ന വിവരം യുവതിക്ക് അറിയില്ലായിരുന്നു. ഇത് അറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ യുവതിയെ പൊലീസ് പിടികൂടി. കൃത്യം നടത്തതാൻ ഉപയോഗിച്ച 29 സെന്റീമീറ്റർ നീളമുള്ള കത്തിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഒക്ടോബർ 13 വരെ കോടതി റിമാൻഡ് ചെയ്തു.

