കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചിയിലെ റോഡുകളുടെയും നടപ്പാതകളുടെയും സ്ഥിതി അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കാല്‍ സ്ലാബിനിടയില്‍ കുരുങ്ങിയ
സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
റോഡുകള്‍ നന്നാക്കാന്‍ കോടതിയുടെ ഉത്തരവിന് വേണ്ടി കാത്തുനില്‍ക്കേണ്ടന്നും കോടതി പറഞ്ഞു. എംജി റോഡ് നവീകരണത്തിന് നടപടികള്‍ ആരംഭിച്ചതായും എസ്റ്റിമേറ്റ് എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി.
English Summary:High Court intervention in the incident of the woman’s leg being stuck between the slabs
You may also like this video