കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തിൽ തൽക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി. സമരവുമായി ബന്ധപ്പെട്ട് ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി.
കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.
ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരുടെ സമരത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
English summary;High court rules KSEB will not interfere in agitation
You may also like this video;