Site icon Janayugom Online

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ച സാവകാശമാണ് ഹൈക്കോടതി നൽകിയത്. ഏപ്രിൽ 16നകം പിഴ ഒടുക്കണമെന്നായിരുന്നു ഉത്തരവ്.

പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. ബ്രഹ്‌മപുരം വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും. വിഷയം മെയ് 23 ന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: high court stay on 100cr fine by kochi-corporation
You may also like this video

 

Exit mobile version