Site iconSite icon Janayugom Online

മുംബൈയിലെ 48 കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ഹൈക്കോടതി

മുംബൈയിലെ 48 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഛത്രപതി ശിവജി വിമാനത്താവളത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്. സാമ്പത്തിക തലസ്ഥാനത്തെ വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതിനു വേണ്ടി ഉയര നിയന്ത്രണങ്ങൾ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളും അവയുടെ ഭാഗങ്ങളുമാണ് പൊളിച്ചു നീക്കുക. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുംബൈ സബര്‍ബന്‍ ജില്ലാ കളക്ടര്‍ക്ക് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ കോടതി ജില്ലാ കളക്ടറെ വിമര്‍ശിച്ചു.

വിഷയത്തില്‍ അടുത്ത മാസം 22 മുമ്പായി വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് എം എസ് കര്‍ണിക് എന്നിവരുടെ ബെഞ്ച് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊളിക്കലിന്റെ ഉത്തരവാദിത്തം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലേക്ക് (ബിഎംസി) മാറ്റാൻ ശ്രമിച്ചു കൊണ്ടുള്ള കളക്ടറുടെ സത്യവാങ്മൂലത്തിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

സാന്താക്രൂസ്, അന്ധേരി, വൈൽ പാർലെ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലായാണ് വിമാനത്താവളം വ്യാപിച്ചുകിടക്കുന്നത്. വൈൽ പാർലെ ഈസ്റ്റിലാണ് അനധികൃതമായ കെട്ടിടങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

Eng­lish summary;High Court to demol­ish 48 build­ings in Mumbai

You may also like this video;

YouTube video player
Exit mobile version