Site iconSite icon Janayugom Online

കുഫോസ് വി സി നിയമനം റദ്ദാക്കല്‍; ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതല്ല: മന്ത്രി ആര്‍. ബിന്ദു

കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് പറയാനാകില്ലെന്ന് മന്ത്രി ആര്‍. ബിന്ദു. കുഫോസിന്റെ ചുമതല ഫിഷറീസ് വകുപ്പിനാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ കൈവശമില്ല, ഉത്തരവ് സംബന്ധിച്ച് പരിശോധനയ്ക്ക് ശേഷം പ്രതികരിക്കാം. യുജിസി ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സാധിക്കുകയുള്ളൂ, അങ്ങനെ മാത്രമാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:High Court ver­dict does not sup­port the Gov­er­nor’s posi­tion: Min­is­ter R. bindu
You may also like this video

Exit mobile version